തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക്

single-img
19 September 2020

 കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത.  തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. 

ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. കോവിഡിന്റെ അതിവ്യാപനമുണ്ടായാൽ തെരഞ്ഞെടുപ്പും നീട്ടിവെക്കാനാണ് സാധ്യത. 

നേരത്തെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനം 5000 അടുത്തതോടെയാണ് നിലപാടു മാറ്റം.