കിമ്മിന്റെ ചിത്രമുള്ള കടലാസ് ആക്രിക്കടയിൽ; റൂട്ടുമാപ്പ് കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കാന്‍ ഉത്തരവ്

single-img
19 September 2020

ഉത്തരകൊറിയയില്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ചിത്രം അച്ചടിച്ച ചില കടലാസുകൾ രാജ്യത്തെ ചില ആക്രിക്കടകളിൽ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രൊപ്പഗാണ്ട ആൻഡ് അജിറ്റേഷൻ ഡിപ്പാർട്ട്മെന്റിന്റെ തുടര്‍ നടപടിയായി സംഭവത്തില്‍ അന്വേഷണം നടക്കും. ഉത്തര കൊറിയയില്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ചിത്രം എവിടെയെങ്കിലും അച്ചടിച്ചിട്ടുണ്ടെങ്കിൽ അത് അതീവ ബഹുമാനത്തോടെ കൈകാര്യം ചെയ്യണം എന്നതാണ് രാജ്യത്തിന്റെ നിയമം.

കിമ്മിന്റെ രണ്ട് തലമുറ മുന്‍പുള്ള ഭരണ കാലംമുതല്‍ തന്നെ ഉത്തരകൊറിയയിലെ പൗരന്മാരെ നഴ്‌സറിതലം തൊട്ടു പഠിപ്പിക്കുന്ന ബാലപാഠങ്ങളിൽ ഒന്നാണ് അത്. കിം നടത്തുന്ന മഹത്വ പ്രഭാഷണങ്ങള്‍ ഉല്പ്പെദെഉന്ന പ്രൊപ്പഗാണ്ട ബുക്ക്ലെറ്റുകൾ ഉത്തര കൊറിയയിൽ അറിയപ്പെടുന്നത് നമ്പർ വൺ പബ്ലിക്കേഷൻസ് എന്ന പേരിലാണ്.

അത്തരത്തില്‍ പുറത്തിറങ്ങിയ ചില നമ്പർ വൺ പബ്ലിക്കേഷനിലെ ചിലവയില്‍ ഒന്നാണ് ഇപ്പോൾ ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയത്. ഉത്തര കൊറിയന്‍ കീഴ്വഴക്കങ്ങൾ പ്രകാരം ഇത് ക്ഷമിക്കാനാവാത്ത കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ സെൻട്രൽ അധികാരകേന്ദ്രത്തിൽ നിന്നുള്ള ഉന്നത അധികാരികൾ ഈ വിഷയം പരിശോധിക്കാൻ കഴിഞ്ഞ ദിവസം ഒരു ഉന്നത തല യോഗം കൂടിക്കഴിഞ്ഞു.

അത്യധികം ബഹുമാനത്തോടെ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു കാര്യം, ഉത്തര കൊറിയന്‍ പുതു തലമുറയ്ക്ക് പ്രത്യയ ശാസ്ത്രം പഠിപ്പിക്കാൻ ഉതകേണ്ട ഈ ലിറ്ററേച്ചർ എങ്ങനെയാണ് ഒരു ആക്രിക്കടയിൽ എത്തിപ്പെട്ടത് എന്നതുമായി ബന്ധപ്പെട്ട റൂട്ടുമാപ്പ് തയ്യാറാക്കാനുംഎന്തെങ്കിലും കൃത്യവിലോപമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും കിം ജോങ് ഉൻ ഉത്തരവിടുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ പ്രവൃത്തിക്ക് നല്കപ്പെടുക, മൂന്നു തലമുറകൾക്കുള്ള ശിക്ഷ വരെ ആകാനും സാധ്യതയുണ്ട്. അതേസമയം ഈ സംഭവത്തിന് ശേഷം പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി നേരിട്ട് ഉത്തര കൊറിയയുടെ പ്രാന്തപ്രദേശങ്ങളിൽ ഒരു ഐഡിയോളജിക്കൽ ഓഡിറ്റ് നടത്തും എന്നും അറിയിച്ചിട്ടുണ്ട്.