കനകമല ഐഎസ് കേസ്: പ്രതി എന്‍ഐഎയുടെ പിടിയിൽ

single-img
19 September 2020

കണ്ണൂരിലെ കനകമല ഐ എസ് കേസിലെ പ്രതി മുഹമ്മദ് പോളക്കാനി ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിൽ. ജോർജിയയിൽ ആയിരുന്ന ഇയാളെ അവിടെ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ കേരളത്തിൽ എത്തിച്ചു‌ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചിയിൽവെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേരളം. തമിഴ്നാട് എന്നിവിടങ്ങളില്‍ ഭീകര ആക്രമണങ്ങൾക്ക് പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടാം തിയതി ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ ജില്ലയിലെ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.