മതസ്പര്‍ധ വളര്‍ത്താന്‍ കോടിയേരി ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍; കേസെടുക്കണമെന്ന് ആവശ്യം

single-img
19 September 2020

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഈ ആവശ്യം ഉന്നയിച്ചത്. മതവര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജപ്രചരണം നടത്തുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതി മറയ്ക്കാൻ സിപിഎം വര്‍ഗീയ രാഷ്ട്രീയം പയറ്റുന്നുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തില്‍ ഉയര്‍ന്നുവന്ന സമരത്തിന് അവസാനമുണ്ടാകില്ലെന്നും മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതുവരെ ബിജെപിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.