കോവിഡ് മുക്തിയിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ: ലോകത്ത് ഒന്നാം സ്ഥാനം

single-img
19 September 2020

കോവിഡ് രോഗമുക്തിയില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി ഇന്ത്യ ലോകത്ത് ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. 

ഇന്നലെ മാത്രം 1,247 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 85,619 ആയി. ഇതുവരെ രാജ്യത്ത് 42,08,432 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയെ പിന്തള്ളി രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി ട്വീറ്റില്‍ പറയുന്നു. കൃത്യസമയത്ത് രോഗ നിര്‍ണയം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. നിലവില്‍ 10,13,964 പേര്‍ ചികില്‍സയിലുണ്ട്.

ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.