2,000 ഹൈഡ്രജൻ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്

single-img
19 September 2020

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ഘോ​ഷ​ത്തി​നി​ടെ ഹൈഡ്രജൻ ബ​ലൂ​ണു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച് നി​ര​വ​ധി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്. ചെ​ന്നൈ​യി​ലെ പാ​ഡി ന​ഗ​റി​ലാ​ണ് സം​ഭ​വം. ആളപായമില്ല.

ഹൈഡ്രജൻ നി​റ​ച്ച 2,000 ബ​ലൂ​ണു​ക​ളാ​ണ് ആ​ഘോ​ഷ സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​ച്ച​ത്. ഈ ​ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി വി​ടാ​നാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ദ്ധ​തി​യി​ട്ട​ത്.

ചടങ്ങിലെ മുഖ്യാതിഥി എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചിരുന്നു. അതിൽ നിന്ന് ബലൂണിലേക്ക് തീ പടര്‍ന്നു. ഞൊടിയിടയിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു പ​റ്റി​യ​വ​രെ ഉടൻ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ ച​ട​ങ്ങ് ന​ട​ത്തി​യ ബി​ജെ​പി ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു