‘നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും’; കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ

single-img
19 September 2020

നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങുമെന്നാണ് കരുതിയിരുന്നത് എന്ന സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ പ്രസ്താവന ഇപ്പോൾ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരിക്കുകയാണ്.

ഫേസ്ബുക്കിൽ തന്‍റെ ഒരു പോസ്റ്റിന് കമന്‍റ് നൽകിയ പെൺകുട്ടിക്ക് കട്ജു നൽകിയ മറുപടിയാണ് അദ്ദേഹത്തെ വിമർശനങ്ങൾക്ക് നടുവിലാക്കിയത്. രാത്രിയാണ് പെൺകുട്ടി പോസ്റ്റിൽ കമന്‍റിട്ടത്. ഇതിന് താഴെ ഉറങ്ങാറായില്ലേ? എന്ന ചോദ്യമാണ് കഠ്ജു ചോദിച്ചത്. ഇതിനൊപ്പം തന്നെ അടുത്ത കമന്‍റിൽ ‘ ഞാൻ കരുതിയത് നല്ല പെൺകുട്ടികളൊക്കെ നേരത്തെ ഉറങ്ങും എന്നാണ്’ എന്നും അദ്ദേഹം കുറിച്ചു. ഈ പ്രസ്താവനയാണ് വിമര്‍ശനങ്ങൾക്ക് വഴിവച്ചത്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തേയും കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അന്ന് കട്ജു പ്രതിരോധിച്ചത്.