സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

single-img
19 September 2020

സംസ്ഥാനമാകെ കാലവര്‍ഷം ശക്തി പ്രപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ പ്രകൃതിദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്നും അതിതീവ്രമഴക്ക് കേരളത്തില്‍ സാധ്യതയുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

തീരപ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഇന്ന് ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും അതിതീവ്രമഴക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുന്ദ്. അതുകൊണ്ടുതന്നെ ഈ ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ തീരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച് വേണം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ ശക്തമായാല്‍ നാല് തരത്തിൽ ക്യാമ്പുകൾ സസജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ പോലീസ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള സേനകള്‍ പൂര്‍ണസജ്ജമാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ കേന്ദ സേനയോടും തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.