സ്വര്‍ണ്ണ കടത്ത്: എന്‍ഐഎ വി മുരളീധരന്റെ പേര് പറയാതെ പറയുന്നു: ഡിവൈഎഫ്ഐ

single-img
19 September 2020

കേന്ദ്രസര്‍ക്കാരില്‍ സഹമന്ത്രിയായി വി മുരളീധരൻ ഇരിക്കുന്ന കാലത്തോളം കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍അന്വേഷണം ശരിയായ ദിശയിൽ നടക്കില്ല എന്ന് ഡിവൈഎഫ്ഐ. അധികാരത്തില്‍
വലിയ സ്വാധീനമുള്ള നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ട് എന്നും സംഘടന ആരോപിച്ചു.

കേസ് അന്വേഷിക്കുന്ന എന്‍ഐഎ ഇപ്പോള്‍ നിസഹായ അവസ്ഥയിലാണെന്നും കടത്തിന്റെ പിന്നിലുള്ള സാമ്പത്തിക ശ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എ എ റഹീം പറയുന്നു. ‘ കേസില്‍ എന്‍ഐ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. ‘രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരിക്കുന്നു,ഇത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു, ഈ വന്‍ റാക്കറ്റില്‍ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള വലിയ സ്വാധീനമുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. വി മുരളീധരനെ കുറിച്ച് ഇതിനേക്കാള്‍ നന്നായി എങ്ങനെയാണ് പറയുന്നത്’- എന്നും റഹീം ചോദിക്കുന്നു.

എന്തുകൊണ്ടാണ് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ നാടുകടത്തുന്നത്. സ്വര്‍ണ്ണം അയച്ച എന്തുകൊണ്ടാണ് ഫൈസല്‍ ഫരീദിനെ വിദേശത്ത് നിന്നും കൂട്ടിക്കൊണ്ടുവരുന്നതിന് വിദേശ കാര്യവകുപ്പ് മുന്‍കയ്യെടുക്കാത്തത്. എന്തുകൊണ്ടാണ് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി മുരളീധരന്‍ ഏകപക്ഷീയമായി തുടക്കത്തില്‍ തന്നെ പ്രസ്താവിച്ചത്. എത്തിയത് ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്. ജനം ടി വി മേധാവി അനില്‍ നമ്പ്യാരെ കൊണ്ട് കോണ്‍സുലേറ്റ് ജനറലിന് അതു സംബന്ധിച്ച് വ്യാജ രേഖ ഉണ്ടാക്കാന്‍ നേതൃത്വവും കൊടുത്തു എന്നും ഡിവൈഎഫ്ഐ പറയുന്നു.
.
ഇപ്പോഴും എന്തുകൊണ്ടാണ് വി മുരളീധരന്റെ രാജിക്കാര്യത്തില്‍ സംസ്ഥാനത്തെ യുഡിഎഫ് മൗനം പാലിക്കുന്നത്. കേസിലെ പ്രധാന പ്രതികള്‍ക്ക് കസ്റ്റംസ് കേസില്‍ ജാമ്യം ലഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ഉന്നതരുടേയും ഇടപെടലില്ലാത്തെ ഇത്തരം കേസില്‍എങ്ങനെ ജാമ്യം കിട്ടുമെന്നും റഹീം ചോദിച്ചു.അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും വൈകാതെ മുരളീധരന്‍ രാജിവെക്കണമെന്നും റഹീം ആവശ്യപ്പെട്ടു.