ബിജെപിയുടെ പ്രതിഷേധ സമരത്തിന് മുന്നില്‍ ഒറ്റയാള്‍ പ്രതിരോധമായി സിപിഎം പ്രവര്‍ത്തകന്‍

single-img
19 September 2020

കേരളാ സര്‍ക്കാരിനും മന്ത്രി കെ ടി ജലീലിനും എതിരായുള്ള ബിജെപിയുടെ പ്രതിഷേധ സമരത്തിനിടെ കനത്ത മഴയെയും വകവെക്കാതെ ഒരു ഒറ്റയാന്‍ പ്രതിരോധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

കൊച്ചി നഗരത്തില്‍ നിന്നും മനോരമ ന്യൂസിന്റെ ക്യാമറാമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോൾ സിപിഎം പ്രവർത്തകൻ പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി പ്രതിരോധിക്കുന്നത് കാണാന്‍ സാധിക്കും.

ഒരു നിമിഷത്തെ അമ്പരപ്പിന് അപ്പുറം ഇയാളെ പോലീസ് അവിടെ നിന്നും പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും നല്‍കുന്ന വിശദീകരണ പ്രകാരം അടിസ്ഥാന രഹിതമെന്ന് ഉറപ്പായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനക്കുന്നതിനിടയിലാണ് കൊച്ചിയിൽ നിന്ന് ഇത്തരത്തിൽ വേറിട്ടൊരു കാഴ്ച ഉണ്ടാകുന്നത്.