ആർഎസ്എസ് ആസ്ഥാനത്ത് ഒമ്പത് മുതിർന്ന ആർഎസ്എസ് പ്രവർത്തകർക്ക് കോവിഡ്: രോഗം ബാധിക്കപ്പെട്ടവർ 60 വയസ്സിന് മുകളിലുള്ളവർ

single-img
19 September 2020

നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് കോവിഡ് ബാധ. ആസ്ഥാനത്ത്  താമസിക്കുന്ന ഒമ്പത് മുതിർന്ന ആർ.എസ്.എസ് പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കൊവിഡ് ബാധിച്ച പ്രവർത്തകിൽ കൂടുതൽ പേരും അറുപത് വയസിന് മുകളിൽ പ്രായമുളളവരാണെന്നുള്ളത് വിഷയം ഗുരുതരമാക്കുന്നുണ്ട്. 

ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ താമസിക്കുന്ന കെട്ടിടത്തിലാണ്  ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും താമസിക്കുന്നത്.എന്നാൽ ഇരുവരും നിലവിൽ സ്ഥലത്തില്ല.  കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗികൾക്ക് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആർ.എസ്.എസ് ആസ്ഥാനമന്ദിരം അണുവിമുക്തമാക്കി. നാഗ്പൂരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിച്ച ആർ.എസ്. എസ് പ്രവർത്തകരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഒമ്പത് പേരും രക്തസമ്മർദ്ദം, പ്രമേഹം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടുകായാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.