ഐപിഎല്‍: മുംബൈക്കെതിരെ ജയിക്കാന്‍ ചെന്നൈക്ക് വേണ്ടത് 163 റണ്‍സ്

single-img
19 September 2020

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ജയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടത് 163 റണ്‍സ്. കാണികളുടെ ആരവമില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഒമ്പതു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്.

ആദ്യം ബാറ്റു ചെയ്ത മുംബൈ നിരയില്‍ ഒരാള്‍ക്ക് പോലും ഫിഫ്റ്റി നേടാന്‍ കഴിഞ്ഞില്ല. മുംബൈക്കായി സൗരഭ് തിവാരിയായിരുന്നു (42) ടോപ്‌സ്‌കോറര്‍. കളിയില്‍ ആകെ 31 പന്തുകള്‍ നേരിട്ട താരം മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും അടിക്കുകയുണ്ടായി.

ടീമിനായി ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് (33) മറ്റൊരു മികച്ച പ്രകടനം കാഴ്ചവെച്ചത് . ചെന്നൈക്കായി മൂന്നു വിക്കറ്റുകള്‍ നേടി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് മികച്ചുനിന്നു.

ഇദ്ദേഹത്തിന് പിന്തുണയുമായി ദീപക് ചഹറും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ അരങ്ങേക്കാരായ പിയൂഷ് ചൗളയും സാം കറെനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12), സൂര്യകുമാര്‍ യാദവ് (17), ഹാര്‍ദിക് (14), ക്രുനാല്‍ പാണ്ഡ്യ (3) എന്നിവരെല്ലാം ബാറ്റിങില്‍ കാര്യമായ സ്കോറുകള്‍ നേടാനാവാതെ മടങ്ങി.