ജീവിതാഭിലാഷം ശവഭോഗവും നരഭോജനവും; 13കാരിയെ ‘ബലാത്സംഗം ചെയ്ത് തിന്നാൻ’ ശ്രമിച്ചയാൾക്ക് 40 വർഷം തടവ് ശിക്ഷ

single-img
19 September 2020

13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഭക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരന് 40 വർഷം തടവ് ശിക്ഷ. 23 കാരനായ അലക്സാണ്ടർ ബാർട്ടറെയാണ് ടെക്സാസ് കോടതി ശിക്ഷിച്ചത്. ജയിൽ മോചിതനായ ശേഷം, ബാർട്ടർ ആജീവനാന്ത മേൽനോട്ടത്തിന് വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലണമെന്നും പിന്നീട് അവളെ ഭക്ഷിക്കണമെന്നും ഇയാൾ ഗൂഢാലോചന നടത്തിയിരുന്നതായി അലക്സാണ്ടർ ബാർട്ടർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തുടർന്നായിരുന്നു കോടതി ഉത്തരവ്. പ്രായപൂർത്തിയാകാത്ത ഒരാളെ പീഡിപ്പിക്കാനും ബാല അശ്ലീല ചിത്രങ്ങൾ വിതരണം ചെയ്യാനും ശ്രമിച്ചതിന് കഴിഞ്ഞ ഡിസംബറിൽ അലക്സാണ്ടർ ബാർട്ടറെ ബാല ചൂഷണ നിരോധന നിയമപ്രകാരം ശിക്ഷിച്ചിരുന്നു.

വെബ്‌സൈറ്റിൽ ബാർട്ടർ നൽകിയ പരസ്യത്തെ തുടർന്നാണ് പൊലീസ് ഇയാളുടെ ഗൂഢാലോചന കണ്ടെത്തിയത്. ”ശവഭോഗവും നരഭോജനവും പരീക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം ഒരു ജീവൻ എങ്ങനെ പിടഞ്ഞൊടുങ്ങുന്നുവെന്നും കാണണം. ഈ പരീക്ഷണത്തിന് സമ്മതമുള്ളവർ ബന്ധപെടുക, യുഎസിലാണെങ്കിൽ, കാറിൽ യാത്ര ചെയ്യാൻ കഴിയുമെങ്കിൽ അറിയിക്കുക . ”

ഇത്തരത്തിലൊരു പരസ്യം ശ്രദ്ധയിൽപെട്ട രഹസ്യ അന്വേഷണ ഉദ്യോഗസ്ഥ ബാർട്ടറിനോട് പ്രതികരിച്ചു. 2018 ഒക്‌ടോബറിൽ 10 ദിവസത്തോളം , ബാർട്ടറും ഉദ്യോഗസ്ഥയും സന്ദേശങ്ങൾ കൈമാറി, അതിൽ 13 വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഭക്ഷണം കഴിക്കാനും ബാർട്ടർ ആവർത്തിച്ചുള്ള താൽപ്പര്യം പ്രകടിപ്പിച്ചു. അന്വേഷണത്തിനൊടുവിൽ ജോക്വിൻ എന്ന സ്ഥലത്ത് വെച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.