സ്വകാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴ

single-img
19 September 2020

ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന്​ പിഴയിട്ട് ആർടിഒ. കോഴിക്കോട്​ -വടകര റൂട്ടിൽ സർവിസ്​ നടത്തുന്ന കെഎൽ -10 എആർ -9620 നമ്പർ ബസിനാണ്​ ആർടിഒ പിഴയിട്ടത്​. 250 രൂപയാണ് പിഴയായി ഈടാക്കിയത്. 

ജൂലൈ ആറിനാണ് സംഭവം നടക്കുനന്ത്. അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡൻറും എരഞ്ഞിക്കൽ സ്വദേശിയുമായ​ ബി കിരൺ ബാബു ആണ് പരാതിയുമായി ആർടിഒയെ സമീപിച്ചത്. കിരൺ ബാബു എരഞ്ഞിക്കലിൽ നിന്ന്​ പൂക്കാടേക്ക്​ യാത്രചെയ്തപ്പോൾ 15 രൂപയുടെ ടിക്കറ്റിനൊപ്പം ബസിലെ കണ്ടക്​ടർ രണ്ടു രൂപ കൂട്ടി വാങ്ങി​. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ബസുകാരെല്ലാം സ്വമേധയാ ചാർജ്​ കൂട്ടിയെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.

മാത്രമല്ല ടിക്കറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തിയതും തെറ്റായിട്ടായിരുന്നു. ഇതോടെ ടിക്കറ്റ്​ സഹിതം ആർടിഒക്ക്​ ഇദ്ദേഹം പരാതി നൽകി​.സെപ്​റ്റംബർ 14ന്​ ബസ്​ ഉടമയെയും കണ്ടക്​ടറയെും നേരിട്ടു വിളിപ്പിച്ച്​ ആർടിഒ വിശദീകരണം തേടി. പിന്നാലെ​ മോ​ട്ടോർ വെഹിക്കിൾ ആക്​ട്​​ സെക്​ഷൻ -177 പ്രകാരം 250 രൂപ പിഴയീടാക്കി പരാതി തീർപ്പാക്കുകയായിരുന്നു.