ഇന്ത്യയെ പിന്തുടര്‍ന്ന് അമേരിക്ക; ചൈനീസ് ആപ്പുകളായ ടിക്ടോക്കിനും വീചാറ്റിനും നിരോധനം

single-img
18 September 2020

രാജ്യത്തെ ബാധിക്കുന്ന സുരക്ഷാ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെെനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ ചെെനയ്ക്കെതിരെ സമാന നടപടിയുമായി അമേരിക്കയും രംഗത്തെത്തി. ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് വരുന്ന ഞായറാഴ്ച മുതൽ അമേരിക്കയില്‍ നിരോധനമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി. പ്രസ്തുത ആപ്പുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് ‌അമേരിക്കന്‍ വാണിജ്യ വകുപ്പ് ആപ്പിളിനും ഗൂഗിളിനും നൽകികഴിഞ്ഞു.

യുഎസിന്റെ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ഈ ആപ്പുകൾ ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധന നടപടി. ചൈനയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കൻ കമ്പനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വാരം പറഞ്ഞിരുന്നു.