സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ പൂട്ട്‌; കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണം

single-img
18 September 2020

ഒടുവില്‍ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ വക പൂട്ട്. സംസ്ഥാനത്ത് കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാരിന് കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നടപടി.

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെ വന്ന കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിന് തിരിച്ചടിയാകും.

അതേസമയം ഇന്ന് മന്ത്രി കെടി.ജലീലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ കുത്തിയിരിപ്പുസമരവുമായി തിരുവനന്തപുരത്തെ പൊലീസ് അസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധ സമരം നടത്തിയ എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരിനാഥന്‍ എന്നിവരെ അറസ്റ്റു ചെയ്തു നീക്കി.