വസ്ത്ര ധാരണത്തെ ചോദ്യം ചെയ്ത കമന്റിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

single-img
18 September 2020

നടൻ ഇന്ദ്രജീത്തിനൊപ്പം മക്കൾ നിൽക്കുന്ന ചിത്രത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ധാരാളം മോശം കമൻറുകൾ വന്നിരുന്നു. ചിത്രത്തിൽ കുട്ടികളുടെ വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു പല കമന്റുകളും.

ഇപ്പോൾ ഇതാ ഇത്തരത്തിലുള്ള കമന്റുകൾക്ക് അതേനാണയത്തിൽ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ദ്രന്റെ മകൾ പ്രാർത്ഥന.സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ‘ ഇത്തരം വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഈ ചോദ്യത്തിന് ‘ ഇല്ല’ എന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി. പ്രാര്‍ത്ഥനയുടെ ഈ മറുപടിക്ക് അഭിനന്ദനങ്ങളുമായി ധാരാളം ആളുകള്‍ എത്തുകയും ചെയ്തു.

View this post on Instagram

ily 🤠

A post shared by Prarthana (@prarthanaindrajith) on