സാക്ഷിയാണെന്ന വാദം കള്ളം, എൻഐഎ ഉൾപ്പെടെയുള്ള ഒരു ഏജൻസിയും ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ

single-img
18 September 2020

മന്ത്രി കെ ടി ജലീൽ വേട്ടയാടപ്പെടുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജലീലിൻ്റെ ഇരവാദം പരിതാപകരവും അപഹാസ്യപരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘എൻ.ഐ.എ ഉൾപ്പെടെയുള്ള ഒരു ഏജൻസിയും ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. സി.പി.എമ്മിന്റെ നേതാക്കൾ കേസ് വർഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത്’- സുരേന്ദ്രൻ പറഞ്ഞു. സാക്ഷിയാണെന്ന ജലീലിൻ്റെ വാദം അടിസ്ഥാനരഹിതമാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

അതേസമയം മന്ത്രി കെ ടി ജലീൽ ആരോപണങ്ങൾക്ക് എതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കെ.ടി ജലീൽ വിവാദങ്ങളോട് പ്രതികരിച്ചു. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്യാത്തതിനാലാണ് കൂസാതെ മുന്നോട്ട് പോകാനാവുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.