പിണറായിയില്‍ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
18 September 2020

കണ്ണൂർ ജില്ലയിലെ പിണറായി കിഴക്കുംഭാഗത്ത് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരെ വീട്ടിൽ
തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറമ്മൽ വീട്ടിൽ സുകുമാരൻ, രമേശൻ എന്നിവരാണ് മരിച്ചത് എന്ന് പോലീസ് അറിയിച്ചു.

മുറിയുടെ ഉള്ളില്‍ ഒരാൾ തൂങ്ങി മരിച്ച നിലയിലും അടുത്തയാളിനെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അറിയിച്ച പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.