സെപ്തംബർ 25ന് ഭാരത് ബന്ദ്

single-img
18 September 2020

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം നൽകി ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി.  കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകളെയും ഇവയെ അടിസ്ഥാനമാക്കി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിര്‍ത്തുകൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 

കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ 25 ന് ഭാരതബന്ദും, തുടര്‍ന്നും ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. ഭഗത് സിങിന്റെ 114 ാം ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28 ന് മൂന്ന് കേന്ദ്ര ഓര്‍ഡിനന്‍സുകള്‍, പുതിയ പവര്‍ ബില്‍ 2020, ഡീസല്‍, പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിക്കല്‍ തുടങ്ങിയ കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധതയെ തുറന്നുകാട്ടുമെന്നും കമ്മിറ്റി വ്യക്തമാക്കി.