നാലുപേരേയും കൊണ്ട് അതിർത്തിയിൽ ചെന്ന് ചെെനയെ പരാജയപ്പെടുത്തി തിരിച്ചു വരൂ, നിങ്ങള്‍ ഉള്ളിടത്തോളം ഇന്ത്യയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ചെെന മനസ്സിലാക്കട്ടെ: കങ്കണയ്ക്കു മറുപടിയുമായി അനുരാഗ് കശ്യപ്

single-img
18 September 2020

താന്‍ ഒരു പോരാളിയാണെന്നും തൻ്റെ തലവെട്ടിയാലും ആരുടെ മുന്നിലും ഞാന്‍ തലകുനിക്കില്ലെന്നും രാജ്യത്തിന് അഭിമാനത്തിന് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുമെന്ന് പറഞ്ഞ് കങ്കണ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. 

‘നിങ്ങള്‍ രാജ്യത്തിന്റെ ഒരേയൊരു മണികര്‍ണികയല്ലേ…ഒരു നാലുപേരേ കൂട്ടി ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകു. എന്നിട്ട് ചൈനയെ പരാജയപ്പെടുത്തി വരൂ…അവരറിയട്ടെ നിങ്ങളുടെ ശക്തി. അവര്‍ മനസ്സിലാക്കട്ടെ നിങ്ങള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്. എല്‍എസിയിലേക്ക് നിങ്ങളുടെ വീട്ടില്‍ നിന്ന് ഒരു ദിവസത്തെ യാത്രയല്ലേ ഉള്ളു. വേഗം പോയി വരൂ…ജയ് ഹിന്ദ്’-  ട്വിറ്ററിലൂടെയാണ് അനുരാഗ് പ്രമതികരിച്ചത്. 

 നേരത്തേ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളില്‍ വിയോജിപ്പുമായി അനുരാഗ് രംഗത്തെത്തിയിരുന്നു.നടി ഊര്‍മിള മതോണ്ട്ക്കറിനെ വിമർശിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. മുംബൈയ്ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശത്തില്‍ ഊര്‍മിള കങ്കണയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ നടിയാണെന്ന ആരോപണം കങ്കണ ഉന്നയിച്ചത്.