മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണം, ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

single-img
17 September 2020

ട്വിറ്ററില്‍ വന്‍ ഇന്ന് ചര്‍ച്ചയിലേറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ചതാണ്. മോദിക്ക് പിറന്നാള്‍ ആശംസകളുമായി ഒരു വിഭാഗം വന്നപ്പോള്‍ മോദിയുടെ പിറന്നാള്‍, ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു വിഭാഗം രംഗത്തെത്തി. തുടർന്ന് മോദിയുടെ പിറന്നാള്‍ ദിനം നാഷണല്‍ അണ്‍എംപ്ലോയ്‌മെന്റ് ഡേ എന്ന പേരിൽ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.

നാഷണല്‍ അണ്‍എംപ്ലോയ്‌മെന്റ് ഡേ എന്ന ഹാഷ്ടാഗില്‍ 14 ലക്ഷത്തിലേറെ ട്വീറ്റുകളാണ് ഇതിനകം വന്നിരിക്കുന്നത്.