പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് അമിത് ഷാ

single-img
17 September 2020

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 60 കോടി പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ പ്രവൃത്തികളിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിന് മോദിയുടെ നേതൃത്വം സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നായിരുന്നു അമിത് ഷായുടെ ഈ പ്രസ്താവന. എന്നാല്‍, മോദിയുടെ ജന്മദിനത്തിനെ ദേശീയ തൊഴിലില്ലായ്മ ദിനമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ യുവാക്കള്‍ ഇന്നത്തെ ദിവസത്തിനെ തൊഴിലില്ലായ്മ ദിനമായി കണക്കാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് പിറന്നാളാംശസകള്‍ നേര്‍ന്നതിന് പിന്നാലെയായിരുന്നു തൊഴിലില്ലായ്മയെ സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. തന്റെ ട്വീറ്റില്‍ രാജ്യത്തെ തൊഴിലില്ലായ്മയെ സംബന്ധിച്ച് ഹിന്ദിയിലിലുള്ള വാര്‍ത്താ റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റിനൊപ്പംരാഹുല്‍ പങ്ക് വെച്ചിരുന്നു.