ആറ് മണിക്കൂര്‍; മന്ത്രി കെ ടി ജലീലിന്റെ എന്‍ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

single-img
17 September 2020

ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) നടത്തിക്കൊണ്ടിരുന്ന മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂറുകളാണ് എന്‍ഐഎ കൊച്ചി ഓഫീസില്‍ മന്ത്രിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അവസാനിച്ച ശേഷം കൊച്ചി ഓഫീസിന് പുറത്തെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ വാഹനത്തില്‍ കയറി പോകുകയും ചെയ്തു.

അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെട്ടുക്കൊണ്ട് പ്രതിപക്ഷ പ്രതിഷേധം എന്‍ഐഎയുടെ ഓഫീസിന് പുറത്ത് ഇപ്പോഴും തുടരുകയാണ്. ഇന്ന് വെളുപ്പിന് ആറുമണിയോടെയായിരുന്നു മന്ത്രി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ സ്വകാര്യ കാറില്‍ എത്തിയത്.

കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്വര്‍ണ്ണമോ, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോ എന്നതാണ് ഇപ്പോഴത്തെ പരിശോധനാ വിഷയം.