കയ്യിൽ മയക്കു മരുന്നുമായി പൊലീസിനെതിരെ കയ്യാങ്കളി; 29കാരന്‍ യുഎഇയില്‍ പിടിയില്‍

single-img
17 September 2020

യുഎഇയില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് പൊലീസ് പിടിയില്‍. ദുബായ് പ്രാഥമിക കോടതിയാണ് യുവാവിന്റെ കേസ് പരിഗണിക്കുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആകമിച്ചതിനും പട്രോളിങ് വാഹനത്തിലിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചതിനാണ് 29കാരനെതിരെ കുറ്റം ചുമത്തിയത്.

അല്‍ബര്‍ഷയിലെ ഒരു ഹോട്ടലില്‍ രണ്ട് പേര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പൊലീസ് സ്ഥലത്തെത്തിയത്. ഹോട്ടലിന്റെ പ്രധാന കവാടത്തില്‍ കാറിനകത്തിരിക്കുകയായിരുന്ന പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ ഡോറില്‍ പിടിച്ചിരിക്കെ രണ്ടാമത്തെ പ്രതി വാഹനം അതിവേഗം മുമ്പോട്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെറുക്കുക, പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുക, പട്രോളിങ് വാഹനത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. കേസിലെ വിചാരണ ഒക്ടോബര്‍ അഞ്ചിലേക്ക് നീട്ടിവെച്ചു.