ഇനിയെങ്കിലും ജലീൽ രാജിവയ്ക്കണം: ചെന്നിത്തല

single-img
17 September 2020

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.  മ​ന്ത്രി കൂ​ടു​ത​ൽ നാ​ണം കെ​ടാ​തെ ഇ​നി​യെ​ങ്കി​ലും രാ​ജി വ​യ്ക്ക​ണ​മെ​ന്നും അദ്ദേഹം  ആ​വ​ർ​ത്തി​ച്ചു. 

എ​ൻ​ഐ​എ ഒ​രു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ പ്ര​ശ്നം അ​തീ​വ ഗു​രു​ത​ര​മാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.തീ​വ്ര​വാ​ദം, രാ​ജ്യ​ദ്രോ​ഹം തു​ട​ങ്ങി​യ ഷെ​ഡ്യൂ​ൾ​ഡ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ഏ​ജ​ൻ​സി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കേ​ണ്ടി വ​ന്ന ഒ​രു മ​ന്ത്രി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല​ന്ന് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. 

പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മു​ന ത​നി​ക്കെ​തി​രെ​യോ ത​ന്‍റെ ഓ​ഫീ​സി​നു നേ​രെ​യോ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന ഭ​യ​മാ​ണ് ജ​ലീ​ലി​ന് മു​ഖ്യ​മ​ന്ത്രി ഇ​ത്ര​യും വ​ലി​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.