വി ടി ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

single-img
17 September 2020

സ്വർണക്കടത്തുകേസില്‍ ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ ടി ജലീലിന്‍റെ മൊഴിയെടുത്ത പിന്നാലെ മന്ത്രിക്ക് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം എംഎൽഎയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.

പ്രതിഷേധത്തില്‍ പരിക്ക് നാടകം അഭിനയിച്ച വിടി ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ എന്ന ക്യാമ്പയിനുമായാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ എ എ റഹീം രംഗത്തെത്തിയത്.മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത വി ടി ബല്‍റാമിന് പോലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പോലീസിന്റെ അടിയേറ്റ് ചോര പുരണ്ട ഷര്‍ട്ടുമായി പ്രതിഷേധിക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ പ്രചരിച്ചിരുന്നു.

എന്നാൽ വിടി ബല്‍റാം മഷിയൊഴിച്ചാണ് ഷര്‍ട്ടില്‍ ചോരയുടെ ചുവന്ന നിറം വരുത്തിയതെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് അന്‍പത് രൂപ ക്യാമ്പയിൻ ഏറ്റെടുത്ത് എഎ റഹീമും രംഗത്തെത്തിയത്.

അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?? എന്റെ വക 50 രൂപ. #EnteVaka50

Posted by A A Rahim on Thursday, September 17, 2020