യുഎസ് ഓപ്പൺ ടൂര്‍ണമെന്‍റിനിടെ ട്രംപ് പീഡിപ്പിച്ചു; ആരോപണവുമായി മുൻ ഫാഷൻ മോഡൽ

single-img
17 September 2020

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫാഷൻ മോഡൽ രംഗത്തെത്തി. 20 വര്‍ഷങ്ങള്‍ക്ക് മുൻപ് യുഎസ് ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റിനിടെ തന്നെ ട്രംപ് പീഡിപ്പിച്ചെന്നായിരുന്നു ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യുവതിയുടെ ആരോപണം.

1997 സെപ്റ്റംബര്‍ മാസം അഞ്ചിന് അമേരിക്കയിലെ ന്യൂയോര്‍ക്കിൽ ടൂര്‍ണമെന്റ് നടന്ന സ്റ്റേഡിയത്തിലെ വിഐപി ബോക്സിലെ ശുചിമുറിയുടെ പുറത്തു വെച്ചാണ് പീഡനം നടന്നതെന്നാണ് ഏമി ഡോറിസ് പറയുന്നത്. ഇവിടെ വെച്ച് തന്നെ സമീപിച്ച ട്രംപ് താന്‍ ഓടാതിരിക്കാൻ ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തിയ ശേഷം നാവ് ഉപയോഗിച്ച് തൊണ്ട വരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം.

ഈ സംഭവം നടക്കുമ്പോള്‍ ഏമിയ്ക്ക് 24 വയസായിരുന്നുവെന്നുംഅഭിമുഖത്തില്‍ പറയുന്നു. “ശുചിമുറിയുടെ പുറത്തുവെച്ച് എന്‍റെ തൊണ്ട വരെ അയാളുടെ നാവ് തള്ളികയറ്റി. ആ സമയം ഞാൻ അയാളെ ഉന്തി മാറ്റാൻ ശ്രമിചെങ്കിലും അയാള്‍ കൂടുതൽ ബലത്തിൽ എന്നെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

എന്‍റെ ശരീരത്തിലെ പിൻഭാഗത്തും പുറത്തും സ്തനങ്ങളിലം എല്ലാം അയാള്‍ കയറിപ്പിടിക്കുകയും ചെയ്തു.” ഏമി ഗാര്‍ഡിയനോടു പറഞ്ഞു. “ഞാൻ പൂര്‍ണ്ണമായും അയാളുടെ പിടിയിലായിരുന്നു, എനിക്ക് രക്ഷപെടാൻ പറ്റുമായിരുന്നില്ല.” അവര്‍ പറയുന്നു.

“ആരുടെയെങ്കിലും ഒരാളുടെ തൊണ്ടയിലേയ്ക്ക് നാവ് ഇറക്കുന്നതിനെ നിങ്ങള്‍ എങ്ങനെയാണ് പറയുക എന്ന് എനിക്കറിയില്ല. ആ സമയം ഞാൻ എൻ്റെ പല്ല് ഉപയോഗിച്ച് തള്ളി മാറ്റാൻ ശ്രമിച്ചു. ആ ശ്രമത്തില്‍ അയാളുടെ നാവിന് പരിക്ക് പറ്റിയെന്നാണ് എനിക്ക് തോന്നുന്നത്.” യുവതി പറയുന്നു.