ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുന്നു: കെ സുരേന്ദ്രൻ

single-img
17 September 2020

മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുനന് സംഭവത്തിൽ മുഖ്യമന്ത്രി എന്ത് ന്യായീകരണമാണ് ഇക്കാര്യത്തില്‍ പറയാന്‍ പോകുന്നത് എന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുന്നു എന്നതാണ് വസ്തുതയെന്നും സുരേന്ദഎ്രൻ പറഞ്ഞു. 

അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.കള്ളംപറഞ്ഞാലും സത്യപറഞ്ഞാലും തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ എന്‍ഐഎയുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ജലീലിന് ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 

മറ്റു മന്ത്രിമാരിലേക്കും ഒടുവില്‍ തന്നിലേക്കും അന്വേഷണം എത്തുമെന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവാഴ്ചക്ക് മുമ്പില്‍ അത്തരം ന്യായീകരണങ്ങള്‍ പ്രസക്തിയുണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.