വിജയ് ചിത്രം വേട്ടൈക്കാരൻ്റെ സംവിധായകൻ ബാബു ശിവൻ അന്തരിച്ചു

single-img
17 September 2020

തമിഴ് സംവിധായകൻ ബാബു ശിവൻ(54) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ രാജീവ് ​ഗാന്ധി ​ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം. വിജയ് ചിത്രം വേട്ടൈക്കാരന്റെ സംവിധായകനാണ് ബാബു ശിവൻ. 

വിജയ് ചിത്രങ്ങളായ കുരുവിയിലും ഭൈരവയിലും ഇദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്. ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങൾ ബാബു ശിവനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബോധരഹിതനായതിനെ തുടർന്ന് ബാബു ശിവനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ആദ്യം കൊണ്ടുപോയ ആശുപത്രി കോവിഡ് സെന്ററായി പ്രവർത്തിക്കുന്നതിനാൽ അവിടെ അദ്ദേഹത്തിനെ ചികിത്സിക്കാനായില്ല. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചു. എന്നാൽ അവിടുത്തെ ചികിത്സാ ചിലവുകൾ താങ്ങാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നത്. 

അവിടെ വച്ചായിരുന്നു അന്ത്യം.