‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് മാസ് മറുപടിയുമായി അന്ന ബെന്‍

single-img
17 September 2020

കാലുകളും അതുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല എന്നതിന് തെളിവാണ് ഇപ്പോൾ അന്നയുടെ മറുപടിയിൽ വ്യക്തമാകുന്നത്. കാലുകള്‍ കാണുംവിധമുള്ള ചെറിയ വസ്ത്രം ധരിച്ച നടി അനശ്വര രാജനെ പിന്തുണച്ചാണ് ‘ വീ ഹാവ് ലെഗ്‌സ് ക്യാമ്പയിന്’ മലയാള സിനിമയിലെ താരങ്ങള്‍ തുടക്കം കുറിച്ചത്.

ഈ ക്യാംപയിനിന്റെ ഭാഗമായി നടി അന്ന ബെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അവിടെയും ഈ ചിത്രത്തിന് താഴെയും ചിലര്‍ സദാചാരം പഠിപ്പിക്കാനെത്തി. അന്നയുടെ ഒരു ഫോട്ടോയ്ക്ക് കീഴെ വന്ന് ലെഗ് പീസ് ഇല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ ചോദ്യത്തിന് ഹാന്‍ഡ് പീസ് മതിയോ എന്ന മറുചോദ്യമായിരുന്നു അന്നയുടെ മറുപടി. ഇതോടുകൂടി അന്നയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.