ഇപ്പോള്‍ പ്രായം 30; സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ 16 വർഷത്തിനിടെ യുവതി ചെയ്തത് 100 പ്ളാസ്റ്റിക് സർജറികള്‍

single-img
17 September 2020

നമ്മുടെ അയല്‍ രാജ്യമായ ചൈനയില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ 16 വർഷത്തിനിടെ യുവതി ചെയ്തത് 100 പ്ളാസ്റ്റിക് സർജറികള്‍. ആഗ്രഹം ആണെങ്കില്‍ അവര്‍ ചെയ്യട്ടെ എന്ന് കരുതുന്നവര്‍ ഇത് കൂടി അറിയുക, കോസ്‌‌മെറ്റിക് സർജറി ചെയ്യാന്‍ ഏകദേശം 31 ബില്യൺ ഡോളർ ചെലവ് വരും. പഇവിടെ, നമ്മുടെ താരമായ 30 വയസുള്ള ചൈനീസ് യുവതിയായ വു സിയാചെൻ (ആബി) കഴിഞ്ഞ 16 വർഷത്തിനിടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചെയ്തത് 100 പ്ളാസ്റ്റിക് സർജറികളാണ്.

ഇവര്‍ക്ക് 14 വയസുള്ളപ്പോഴാണ് ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്ത് നോക്കുന്നത് . നിലവില്‍ ആബി ചൈനയിലെ ഏറ്റവും പ്രശസ്തയായ പ്ലാസ്റ്റിക് സർജറി പ്രചാരകരിൽ ഒരാളുകൂടിയാണ്. ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് ആബിയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുകായും അവരെപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നത്.

ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ ആബിക്ക് സ്വന്തമായി രണ്ട് കോസ്‌‌മെറ്റിക് സർജറി ക്ലിനിക്കുകൾ ഉണ്ട്. തന്റെ ശരീരത്തില്‍ പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് വഴി തന്റെ രൂപം കുറ്റമറ്റതാക്കാനാണ് ആബി നടത്തുന്ന ശ്രമം. സ്വന്തം ശരീരത്തിലെ ചെറിയ ഒരു അപൂർണത പോലും സഹിക്കാൻ കഴിയില്ല എന്നാണ് ആബി ഇതിനെ പറ്റി ഒരു ചൈനീസ് മാധ്യ മത്തോട് പറഞ്ഞത്.

ഇവര്‍ ഇതിനോടകം തന്റെ മൂക്കിൽ ആറ് തവണയും, കണ്ണുകളിൽ രണ്ട് തവണയും, ചുണ്ടുകളിൽ മൂന്ന് തവണയും സർജറി നടത്തി കഴിഞ്ഞു. ശരീരത്തിലാകെ 100 സർജറിയിൽ കൂടുതൽനടത്തിയതായും ആബി പറയുന്നു. ഇതിനെല്ലാമായി ഇതുവരെ ഏകദേശം 4 കോടി രൂപയാണ് ചെലവഴിച്ചത്. ഈ ചെലവത്രയും വഹിക്കുന്നതാവട്ടെ ആബിയുടെ മാതാപിതാക്കളാണ്.

ആബിയുടെ കൗമാരപ്രായത്തിൽ രോഗപ്രതിരോധശേഷി കുറയുന്ന ഒരു രോഗമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. അത് ഭേദമാകാന്‍ സ്റ്റിറോയിഡ് ഹോർമോണുകളായ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ തുടര്‍ച്ചയായി എടുക്കേണ്ടിവന്നു. ഇതിനായി ശരീരത്തിന്റെ ഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുകയുണ്ടായി. കാലുകൾ വളരെ വലുതായപ്പോൾ ശരീരത്തിന്റെ അസ്വസ്ഥത മാറ്റാൻ തുടകളിൽ ലിപോസക്ഷൻ എന്ന കൊഴുപ്പ് കളയാനുള്ള മാർഗം ചെയ്തു. അതിന് ശേഷം പ്ലാസ്റ്റിക് സർജറി വരുത്തുന്ന കാര്യമായ വ്യത്യാസം കണ്ടപ്പോൾ തന്റെ ശരീരത്തിലെ എല്ലാ പോരായ്മയും ശരിയാക്കാൻ ആബി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായാണ് 100 പ്ലാസ്റ്റിക് സർജറികൾ.