യുഎഇ- ബഹ്റെെനെ ഇസ്രായേലുമായി ചേർത്ത ശേഷം അമേരിക്ക സത്യം പറഞ്ഞു: `തങ്ങളുടെ ആയുധങ്ങൾ മറ്റു ഗൾഫ് രാജ്യങ്ങൾക്കും വിൽക്കും´

single-img
16 September 2020

യു​എ​ഇ, ബ​ഹ്റി​ൻ രാജ്യങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പിട്ടതിനു മുന്നോടിയായി ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും അ​മേരിക്ക ആ​യു​ധ​ങ്ങ​ൾ വി​ൽ​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് പറഞ്ഞു. 

ഇ​സ്ര​യേ​ൽ, യു​എ​ഇ, ബ​ഹ്റി​ൻ ബ​ന്ധം ഊ ഷ്മ​ള​മാ​ക്കു​ന്ന ക​രാ​ർ വൈ​റ്റ് ഹൗ​സി​ൽ ഒ​പ്പി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യാണ് ട്രംപിൻ്റെ പ്രസ്താവന എത്തിയത്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ഫോ​ക്സ് ന്യൂ​സി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്ര​യേ​ലി​നു വി​റ്റി​ട്ടു​ള്ള ആ​യു​ധ സം​വി​ധാ​ന​ങ്ങ​ൾ​ത​ന്നെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും വി​ൽ​ക്കു​മെ​ന്നും അ​ത് അ​മേ​രി​ക്ക​യ്ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇസ്രായേലിനെ അറബ് രാജ്യങ്ങളുമായി സൗഹൃദത്തിൽ ഏർപ്പെടാൻ മുൻകെെ എടുത്തത് അമേരിക്ക ആയിരുന്നു. തങ്ങളുടെ ആയുധ കച്ചവടത്തിനായാണ് അമേരിക്ക പ്രവർത്തിച്ചതെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു.