മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റോമ; അക്ഷയും നൂറിനുമായ് ‘വെള്ളേപ്പം’ മോഷന്‍ പോസ്റ്റര്‍

single-img
16 September 2020

യുവനടനായ അക്ഷയ് രാധാകൃഷ്ണൻ, ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ,നൂറിൻ ഷെരിഫ്,റോമ,ശ്രീജിത് രവി,കൈലാഷ്,വൈശാഖ് രാജൻ,ഫായിമം,സാജിദ് യഹിയ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ജിൻസ് തോമസ്,ദ്വാരക് ഉദയശങ്കർ എന്നിവര്‍ ഒരുമിച്ച് ബറോക് ഫിലിംസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ സിനിമയിലൂടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റോമ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയത്തിന്റെയും ഫാന്റസിയുടെയും പിന്തുണയോടെയാണ് ഈ സിനിമയില്‍ കഥ പറയുന്നത്.ചിത്രത്തിന്റെ കഥ തിരക്കഥ എന്നിവ രചിക്കുന്നത് ജീവൻ ലാൽ. ദീര്‍ഘമായ ഇടവേളക്ക് ശേഷം സംഗീത സംവിധയകാൻ എസ് പി വെങ്കിടേഷ്‌ മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമാകൂടിയാണ് ഇത്.