കോവിഡ് കാലത്ത് പിടിച്ച തുക പലിശയോടെ പിഎഫിൽ ലയിപ്പിക്കും

single-img
16 September 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരികെ നല്‍കാനൊരുങ്ങി സർക്കാർ. ഒന്‍പത് ശതമാനം പലിശയോടെ പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. 

ആറ് ദിവസത്തെ ശമ്പളം വീതം ആറ് മാസം പിടിച്ച് ആകെ ഒരു മാസത്തെ ശമ്പളാണ് സര്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി പിടിച്ചത്‌. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് ഏര്‍പ്പെടുത്തിയിത്. ഇതിനെതിരെ പ്രതിപക്ഷ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ അരങ്ങേറിയിരുന്നു.