ഇത് 70 വയസുള്ള സാവിത്രി ജിന്‍ഡാല്‍; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

single-img
16 September 2020

ഈ വർഷം അന്താരാഷ്ട്ര ബിസിനസ് മാഗസിനായ ഫോബ്സ് മാഗസിന്‍ പുറത്തു വിട്ട പട്ടിക പ്രകാരം ഇന്ത്യയിലെ ധനികരായ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് സാവിത്രി ജിന്‍ഡാല്‍. മാഗസിന്റെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക പ്രകാരം, ജില്‍ഡാല്‍ ഗ്രൂപ്പിനെ നയിക്കുന്ന 70 വയസുള്ള സാവിത്രി ജിന്‍ഡാലാണ് അതുല്യ നേട്ടം കൈവരിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള 118 ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് ഇക്കുറി തയാറാക്കിയത്. അതേസമയം രാജ്യത്തെ കോടീശ്വരിമാരില്‍ അഞ്ചാം സ്ഥാനത്താണ് സാവിത്രി ജിന്‍ഡാല്‍ ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള നൂറ് കോടീശ്വരന്‍മാരുടെ പട്ടികയാണു ഫോബ്സ് തയാറാക്കിയത്.ഈ പട്ടികയില്‍ ഒന്നാം സ്ഥാനം മുകേഷ് അംബാനിക്കാണ്.

തൊട്ടുപിന്നില്‍ സ്റ്റീല്‍ ഭീമന്‍ ലക്ഷ്മി മിത്തലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാമത് വിപ്രോ ടെക് സ്ഥാപകന്‍ അസിം പ്രേംജിയും ഇടംനേടി. ഇന്ത്യന്‍ വിപണിയില്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും ഈ കോടീശ്വരന്മാരുടെ ആസ്തിയില്‍ കാര്യമായ ഇടിവ് വരുത്തിയിട്ടുണ്ട്. കേവലം അഞ്ചു സ്ത്രീകള്‍ക്ക് മാത്രമാണ് പട്ടികയിലിടം നേടാനായത്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി 18 ബില്യണ്‍ ഡോളറാണ് സമ്പാദ്യമായുള്ളത്. ഈ പട്ടികയില്‍ 12-ാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ ഏറ്റവും സമ്പന്നയായി മാറിയത്.

അതേസമയം ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായാണ്. 67 വയസുള്ള ഇവരുടെ സമ്പാദ്യം ഇപ്പോള്‍ 4.4 ബില്യണ്‍ ഡോളറാണ്.
മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യുഎസ്വിയുടെ സാരഥി ലീന തെവാരിയാണ് പട്ടികയില്‍ മൂന്നാമത്. 63 വയസുള്ള ഇവരുടെ സമ്പാദ്യം 3 ബില്യണ്‍ ഡോളറാണ്. 70 വയസുകാരിയായ സ്മിത കൃഷ്ണ ഗോദ്‌റെജാണ് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ നാലാമത്തെ വനിത. ഇവര്‍ക്ക് 2.3 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ടെന്ന് ഫോര്‍ബ്‌സ് പറയുന്നു.