പിണറായി വിജയൻ രാജിവെക്കണം; ഡൽഹിയിലും പ്രതിഷേധവുമായി ബിജെപി

single-img
16 September 2020

മുഖ്യമന്ത്രിക്കും കേരള സർക്കാരിനും എതിരായി ഡൽഹിയിലും ബിജെപിയുടെ പ്രതിഷേധം.ഡല്‍ഹിയിലെ കേരള ഹൗസിന് മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലവുമായി എത്തിയ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി.

ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി യുടെ കോലം കത്തിക്കാൻ തയ്യാറെടുത്തതോടെയാണ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.