വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുന്നു; ഏഷ്യാനെറ്റിനെതിരെ മന്ത്രി ഇപി ജയരാജൻ

single-img
16 September 2020

സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും തന്റെ മകന്റെയും ചിത്രം പുറത്തുവിട്ടത് കോടിയേരി ബാലകൃഷ്ണനാണെന്ന് പാർട്ടിക്ക് പരാതി നൽകിയെന്ന രീതിയിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്കെതിരെ മന്ത്രി ഇപി ജയരാജൻ. ഇടത് മുന്നണി സര്‍ക്കാരിനെയും സി പിഎമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണ് പ്രസ്തുത വാർത്തയെന്ന് ജയരാജൻ തന്റെ ഫേസ്ബുക്കില്‍ പറഞ്ഞു.

അതുപോലെ തന്നെ ‘കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി’ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല എന്ന് മന്ത്രി വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന സര്‍ക്കാരിനെയും സി പി എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി പി എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍…

Posted by E.P Jayarajan on Wednesday, September 16, 2020