അഭിഷേക് ബച്ചന്‍ ഒരുദിവസം തൂങ്ങി മരിച്ചാല്‍ നിങ്ങള്‍ എന്തു പറയും: ജയാ ബച്ചനെതിരെ കങ്കണ

single-img
16 September 2020

ചലച്ചിത്രതാരവും എംപിയുമായ ജയാ ബച്ചനും നി കങ്കണ റണവത്തും തമ്മിൽ വാക് പോര്. കുറച്ചുപേര്‍ കാരണം ചലച്ചിത്ര മേഖലയെ ഒന്നടങ്കം അപമാനിക്കുന്നതിനോട് യോജിപ്പിപ്പില്ലെന്നു പറഞ്ഞ ജയ ബച്ചനെതിരെയാണ് കങ്കണ രംഗത്തെത്തിയത്. പാലു കൊടുത്ത കൈക്കു തന്നെകൊത്തുന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്നും അവര്‍ പറഞ്ഞു സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിനിധിയാണു ജയ ബച്ചൻ പറഞ്ഞിരുന്നു. 

ബോജ്പുരി, ഹിന്ദി നടനും ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി. എം.പിയുമായ രവി കിഷൻ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിച്ചതിനു പിന്നാലെയാണ് ജയ ബച്ചൻ രംഗത്തെത്തിയത്. ഇതോടെ ജയക്കെതിരേ കങ്കണ തിരിയുകയായിരുന്നു. തൻ്റെ സ്ഥാനത്ത് ജയയുടെ മകള്‍ ശ്വേതയായിരുന്നുവെങ്കില്‍ ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോയെന്ന് കങ്കണ ആരാഞ്ഞു. 

മകളെ ചെറുപ്പത്തില്‍ തന്നെ അടിച്ചവശയാക്കി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ? അഭിഷേക് ബച്ചന്‍ ഒരുദിവസം തൂങ്ങി മരിച്ചാല്‍ എന്താകും നിങ്ങള്‍ പറയുകയെന്നും കങ്കണ ചോദിച്ചു. 

നേരത്തേ സുശാന്ത് സിങ് രജ്പുത്ത് കേസില്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി നടി കങ്കണ റണാവത്ത് വീണ്ടും രംഗത്ത് എത്തിയിരുന്നു. സുശാന്ത് കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്ന് അവര്‍ ആരോപിച്ചു. തന്നെ വിമര്‍ശിച്ച ബോളിവുഡ് താരങ്ങളെയും അവര്‍ വിമര്‍ശിച്ചിരുന്നു. 

മുംബൈയില്‍നിന്നു ജന്മനാടായ ഹിമാചല്‍ പ്രദേശിലേക്കു മടങ്ങുന്നതിനുമുമ്പാണു നടി പുതിയ ആരോപണം ഉന്നയിച്ചത്. സുശാന്തിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയുംകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നതാണു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രശ്‌നമെന്നും അവര്‍ പറഞ്ഞു.