ഡല്‍ഹി ബിജെപി സംസ്ഥാന അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

single-img
16 September 2020

ഡല്‍ഹി ബിജെപി സംസ്ഥാന അധ്യക്ഷൻ അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് ഫലം നെഗറ്റീവായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏഴ് എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രാജേഷ് ഗുപ്ത, റിതുരാജ് ഗോവിന്ദ്, വീരേന്ദര്‍ സിങ്, അജയ് മെഹബാര്‍, സുരേന്ദര്‍ കുമാര്‍, ഗിരീഷ് സോണി, വിശ്വേഷ് രവി, പ്രമീള ധീരജ് എന്നിവരാണ് രോഗം സ്ഥിരീകരിച്ച എംഎല്‍എമാര്‍.