ബംഗാൾ ഉൾക്കടലിൽ ന്യൂന മര്‍ദ്ദം; സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

single-img
16 September 2020

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന ശനി ,ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിന്‌ പുറമേ ഒ‍‍ഡീഷ, കർണാടക സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നേരത്തെ തന്നെ കേരളത്തില്‍ ഇന്നുവരെ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. കേരളത്തിലുള്ള ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു.