കെ സുരേന്ദ്രന് മാനസികനില തെറ്റിയെന്നു പറഞ്ഞ പിണറായിയെ പാഠം പഠിപ്പിക്കണം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി

single-img
16 September 2020

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് മാനസിക രോഗം എന്ന സൂചനയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ ബിജെപിയിൽ വൻ പ്രതിഷേധം. പാർട്ടി ദേശീയ നേതാക്കൾ ഉൾപ്പടെയുളളവരാണ് പ്രതിഷേധം അറിയിച്ചത്. ബി ജെ പി ഐ ടി സെൽവിഭാം മേധാവി അമിത് മാളവ്യ, ദേശീയ ജനറൽ സെക്രട്ടി ബി എൽ സന്തോഷ് തുടങ്ങിയവർ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തി. 

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകളും മന്ത്രിമാരും സംശയത്തിന്റെ നിഴലിലാണെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും ഐ ടി സെൽവിഭാം മേധാവി അമിത് മാളവ്യ പറഞ്ഞു. തട്ടിപ്പിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നതിനുപകരം പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെതിരെ മോശം പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി തീർത്തും നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

സ്വർണക്കടത്തുകേസ് ചൂടുപിടിച്ചുതുടങ്ങിയതോടെ പിണറായി വിജയൻ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും കടന്നിരിക്കുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടി ബി എൽ സന്തോഷ് വ്യക്തമാക്കി. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് മാനസികനില തെറ്റിയെന്ന് പറഞ്ഞ പിണറായിവിജയനെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.