ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ തുടങ്ങുന്നു; റിപ്പോര്‍ട്ടിങിന് കോടതിയുടെ വിലക്ക്

single-img
15 September 2020

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ ആരംഭിക്കും. പക്ഷെ വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിങ് കോട്ടയം കോടതി വിലക്കിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് റിപ്പോര്‍ട്ടിങ് കോടതി വിലക്കിയത്.

കോട്ടയം ജില്ലയിൽ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസ് എടുത്തിരിക്കുന്നത്.