നികുതി വര്‍ദ്ധനവ്‌; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതായി ടൊയോട്ട

single-img
15 September 2020

നികുതി വര്‍ദ്ധനവ് തിരിച്ചടിയായതോടെ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയാണെന്ന് അറിയിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട. കമ്പനിയുടെ ഇന്ത്യന്‍ ശാഖാ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥ് ആണ് ഈ വിവരം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതിനാല്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്ന് ഇദ്ദേഹം അറിയിച്ചു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള സമീപനത്തില്‍ ഇദ്ദേഹം തന്റെ പ്രകടമായ അനിഷ്ടവും സൂചിപ്പിക്കുകയുണ്ടായി.

‘ ഞങ്ങള്‍ ഇന്ത്യയില്‍ എത്തി പണം നിക്ഷേപിച്ച ശേഷം ലഭിക്കുന്ന സൂചനയെന്തെന്നാല്‍ നിങ്ങളെ ഞങ്ങള്‍ക്ക് വേണ്ടെന്നാണ്,’ – വിശ്വനാഥന്‍ പറഞ്ഞു.കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും ഇന്ത്യയിലെ പ്രവര്‍ത്തനം കമ്പനി പൂര്‍ണമായും നിര്‍ത്തിവെക്കില്ല.