ശിവശങ്കറിന്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി; നടപടി ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ

single-img
15 September 2020

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയിലാണ് സർക്കാർ നടപടി. സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ നാളെ മുതൽ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടിയത്.

മുൻ ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ സസ്പെൻഷൻ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി ബശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള സമിതിയെ സർക്കാർ ചുമതിലപ്പെടുത്തുകയായിരുന്നു. തൊഴിൽ വകുപ്പ് അഡീസനൽ ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.