സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം: മുൻതീരുമാനം സർക്കാർ പിൻവലിച്ചു

single-img
15 September 2020

സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച ഒഴിവു നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒഴിവു നൽകുകയായിരുന്നു, എന്നാൽ തീരുമാനം പിന്നീട് പിൻവലിക്കുകയായിരുന്നു. ഇനി മുതൽ ശനി പ്രവർത്തി ദിനമായിരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയത്.

നിലവിൽ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗൺ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനമെന്നാണ് വിവരം.