വിവാദങ്ങള്‍ക്ക് കാരണം ലീഗിൽ നിന്നും ജലീൽ മാറിയതിന് പിന്നിലെ പക: മുഖ്യമന്ത്രി

single-img
15 September 2020

മന്ത്രി കെ ടി ജലീലിന് പൂര്‍ണ്ണ പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ ജലീൽ വ്യക്തത വരുത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗിൽ നിന്നും ജലീൽ മാറിയതിന് പിന്നിലെ പകയാണ് ഇപ്പോഴുള്ള വിവാദങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി
വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജലീലിനെ ഇ ഡി ചോദ്യം ചെയ്തു എന്നുള്ളത് അത്ര വലിയ പ്രശ്നമല്ല.
വ്യക്തി വിരോധമുള്ളവർ നടത്തുന്ന വ്യക്തിഹത്യയാണ് ജലീലിനെതിരെയുള്ളത്. ഏതെങ്കിലും ഒരു ഏജൻസി മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇത് ആദ്യമായിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ഖുർആന്റെ മപേരില്‍ പുകമറ സൃഷ്ടിക്കുന്നതിനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.