എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലപാതകം; കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി

single-img
15 September 2020

കണ്ണൂർ ജില്ലയിൽ കൊല്ലപ്പെട്ട എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കാറില്‍ കൊലപാതകസംഘം ഇടിപ്പിച്ച ബൈക്ക് പോലീസ് കണ്ടെത്തി. കണ്ണവത്തെ ശ്രീ നാരായണ മഠത്തിന് സമീപമുള്ള വീട്ടിലെ പോർച്ചിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്.

സലാഹുദ്ദീൻ സഞ്ചരിച്ച കാറിന് പിറകില്‍ ഈ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വീണ്ടും കാറില്‍ കയറാൻ ശ്രമിച്ചെങ്കിലും കാറില്‍ നിന്ന് വലിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ അന്വേഷണ സംഘം സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന കാറുകളും, ബൈക്കും സ്ഥലത്ത് എത്തിച്ച് സംഭവ സമയത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികളുടെ സഹായത്തോടെ ആക്രമണം നടന്ന രീതി പുനരാവിഷ്‍കരിച്ചിരുന്നു.