മധ്യപ്രദേശിൽ ബീഫ് വിറ്റതിന് ഒരാൾ അറസ്റ്റിൽ; കേസെടുത്തത് ദേശീയ സുരക്ഷാ നിയമപ്രകാരം

single-img
15 September 2020

മധ്യപ്രദേശിലെ ഇൻഡോറിൽ ഗോമാംസ വിൽപ്പന നടത്തിയെന്നാരോപിച്ച് 39 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തതെന്നും പ്രതികളെ റിമാൻഡ് ചെയ്‌തെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് മഹേഷ് ചന്ദ്ര ജെയിൻ അറിയിച്ചു. ആട്ടിറച്ചി വിൽപനയ്ക്ക് നിർദേശിച്ചിരന്ന സ്ഥലത്ത് ബീഫ് വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സൗത്ത് ടോഡ പ്രദേശത്തെ റാവുജി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗോമാംസം വിൽപ്പന നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് ഇവർക്ക് ഗോമാംസം ലഭിച്ചതെന്നും ആർക്കാണ് ഇത് വിൽക്കുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ മറ്റൊരു കടയിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്നും വലിയ അളവിൽ ഗോമാംസം പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.