കെ.ടി ജലീലിന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലാ: മന്ത്രിയുടെ മൊഴി തൃപതികരമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

single-img
15 September 2020

മന്ത്രി കെ.ടി ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മന്ത്രിയെ ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്. മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്.

സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ.ടി ജലീൽ നൽകിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. സ്വർണക്കടത്ത് കേസിൽ ബന്ധമൊന്നുമില്ലെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ മന്ത്രിക്കും സർക്കാരിന് വലിയ ആശ്വാസം പകരുന്നതാണ്.

മന്ത്രി കെ.ടി ജലീലീനും സർക്കാരിനുമെതിരെ വലിയ തോതിലുള്ള പ്രതിഷേധം യൂത്ത് കോൺഗ്രസും യുവമോർച്ചയും നടത്തുന്ന സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിലപാട്.